കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പദവി CPI ക്ക് നൽകാൻ ധാരണ

Advertisement

കരുനാഗപ്പള്ളി. നഗരസഭ ചെയർമാൻ സ്ഥാനം മുന്നണി ധാരണ പ്രകാരം അവസാന ഒരു വർഷം CPI ക്ക് നൽകാൻ ഇന്ന് ചേർന്ന CPIM ഏരിയാ കമ്മിറ്റിയിൽ തീരുമാനമായി. ഇതനുസരിച്ച് കോട്ടയിൽ രാജു ചെയര്‍മാന്‍ സ്ഥാനം ഡിസംബർ 28ന് മുൻപ് രാജിവെയ്ക്കും.CPI യിലെ മുതിർന്ന കൗൺസിലർ പടിപ്പുര ലത്തീഫ് , യുവജന നേതാവ് മഹേഷ് ജയരാജ് എന്നീ പേരുകളാണ് CPI യിൽ നിന്ന് പകരം കേൾക്കുന്നത്.ഇത് സംബന്ധിച്ച് പാർടിയിലെ അഭിപ്രായ ഭിന്നത മൂലം അവസാന ടേം CPI ആവശ്യപ്പെടില്ല എന്നും സൂചനയുണ്ടായിരുന്നു.എന്നാൽ ഇന്ന് ചേർന്ന CPIM ഏരിയാ കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ തീരുമാനം എടുക്കുകയായിരുന്നു.കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയിലും അവസാന ഒരു വർഷം ചെയര്‍മാന്‍ സ്ഥാനം CPI ക്ക് നൽകിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here