സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം വെള്ളിയാഴ്ച മുതൽ ആഞ്ഞിലിമൂട്ടിൽ

Advertisement

ശാസ്താംകോട്ട.സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം വെള്ളിയാഴ്ച മുതൽ ആഞ്ഞിലിമൂട്ടിൽ നടക്കുമെന്ന് ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള,സംഘാടകസമിതി ചെയർമാൻ കെ.കെ രവികുമാർ,ഇസഡ് ആന്റണി എന്നിവർ അറിയിച്ചു.

സമ്മേളനത്തിന് മുന്നോടിയായുള്ള പതാക,കൊടിമര ദീപശിഖ ജാഥകൾ വെള്ളിയാഴ്ച സമ്മേളനനഗറിൽ എത്തിച്ചേരും.കെ.ബി ഓമനക്കുട്ടൻ ക്യാപ്റ്റനായ ദീപശിഖ ജാഥ വെള്ളിയാഴ്ച വൈകിട്ട് 4 ന് പള്ളിശ്ശേരിക്കിൽ ആർ.കൃഷ്ണകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള ഉദ്ഘാടനം ചെയ്യും.എൻ.യശ്പാൽ ദീപശിഖ ഏറ്റുവാങ്ങും.4.30ന് പി.ആർ അജിത് ക്യാപ്റ്റനായുള്ള പതാക ജാഥ ഭരണിക്കാവ് ഇ.കാസിമിന്റെ വസതിയിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യും.എസ്.ശശികുമാർ ഏറ്റുവാങ്ങും.5.30ന് പി.ആന്റണി ക്യാപ്റ്റനായുള്ള കൊടിമര ജാഥ മനക്കര പരമേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.കെ രവികുമാർ ഉദ്ഘാടനം ചെയ്യും.എസ്.സത്യൻ ഏറ്റുവാങ്ങും.

നവംബർ 2ന് പ്രതിനിധി സമ്മേളനം ശാസ്താംകോട്ട ആഞ്ഞിലിമൂട് ആർ.കൃഷ്ണകുമാർ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.നവംബർ 3ന് വൈകിട്ട് 4ന് ശാസ്താംകോട്ടയിൽ നിന്നും ആഞ്ഞിലിമൂട്ടിലേക്ക് പ്രകടനവും, ചുവപ്പ് സേന മാർച്ചും നടക്കും.തുടർന്ന് ആഞ്ഞിലിമൂട് എ.എസ് – വി.എൻ.പി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ,മെഗാ തിരുവാതിര,കുട്ടികൾക്കായി ക്വിസ് മത്സരം,ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here