യുവജനപ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് പദയാത്ര

Advertisement

ശാസ്താംകോട്ട:പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം ഭദ്രാസനം പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് നടത്തുന്ന പദയാത്രയ്ക്ക് തുടക്കമായി.ശാസ്താംകോട്ട മൗണ്ട് ഹൊറേബ് മാർ ഏലിയ ചാപ്പലിൽ നിന്നും പദയാത്ര ആരംഭിച്ചു.മാർ ഏലിയാ ചാപ്പലിൽ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനം ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് ഉദ്ഘാടനം ചെയ്തു.യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു.കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ.പി.ടി ഷാജൻ,ചാപ്പൽ മാനേജർ സാമുവൽ ജോർജ്,സി.ഡാനിയൽ റമ്പാൻ,ഫാ.ഇ.പി വർഗീസ് ഇടവന,ഫാ.ജോയിക്കുട്ടി വർഗീസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജോൺസൺ കല്ലട, ജോൺ സി ഡാനിയേൽ,റോബിൻ പി അലക്സ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ.ഡി പൊന്നച്ചൻ, ലാലു മോൻ മഞ്ഞക്കാല,മാത്യു ജോൺ കല്ലുംമൂട്ടിൽ,യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ഫാ. മാത്യു പി ജോർജ്,റീജണൽ സെക്രട്ടറി സജയ് തങ്കച്ചൻ,ജോയിൻറ് സെക്രട്ടറി ബിജു തങ്കച്ചൻ, ട്രഷറർ ജോസി ജോൺ, ഭദ്രാസന മീഡിയ കമ്മിറ്റിയംഗം ബിജു സാമുവേൽ, ഓഡിറ്റർ ഷൈജു ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പദയാത്ര കൺവീനർമാരായ ഫാ. മാത്യു ജോൺസൺ, സന്തോഷ് തോമസ്, ജസ്ന ജോൺസൺ എന്നിവർക്ക് യാക്കോബ് മാർ ഏലിയാസ് പതാക കൈമാറി.തുടർന്ന് ഭരണിക്കാവ്, ചക്കുവള്ളി,താമരക്കുളം,ചാരുംമൂട്, കറ്റാനം വഴി കായംകുളം കാദീശാ പള്ളിയിൽ എത്തിച്ചേർന്നു.വ്യാഴം രാവിലെ കുർബാനയ്ക്ക് ശേഷം പത്തിച്ചിറ,ചെന്നിത്തല വഴി പരുമലയിൽ എത്തിച്ചേരും.തേവലക്കര,കല്ലട,പുത്തൂർ,തലവൂർ,കുണ്ടറ,നല്ലില,കൊല്ലം എന്നീ മേഖലകളിലെ 64 ദേവാലയങ്ങളിൽ നിന്നുമായി നൂറുക്കണക്കിന് യുവാക്കൾ പദയാത്രയിൽ അണി ചേർന്നു.ഫാ.എബ്രഹാം എം.വർഗീസ്,ഫാ.ജോഷ്വാ.കെ.വർഗീസ്ഫാ.തോമസ് ജോൺസൺ,ഫാ.എബ്രഹാം കെ ജോൺ,ബിനു പാപ്പച്ചൻ,നിതിൻ തോമസ്, ലിജു തോമസ്, ബിബിൻ ബേബി, ഏബല്‍ ടി ജോസ്,ജിനോ ജോർജ്, അപ്പു എസ്. ജോർജ്, ബിജിൻ കെ. ബാബു, റിതിൻ സജി,ബിജിൻ ബിജു എന്നിവർ നേതൃത്വം നൽകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here