ശാസ്താംകോട്ടയിൽ വാട്ടർ എടിഎം:കുടിവെള്ളം തേടി അലയേണ്ട;മെഷീനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഉടൻ ലഭിക്കും ഒരു ലിറ്റർ ശീതികരിച്ച വെള്ളം

Advertisement

ശാസ്താംകോട്ട:ഗുണമേന്മയുള്ള കുടിവെള്ളം കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ടേക്ക് എ ബ്രേക്കിന് സമീപം സ്ഥാപിച്ച വാട്ടർ എടിഎം മെഷീൻ പ്രവർത്തനം ആരംഭിച്ചു.5 ലക്ഷം രൂപ ചെലവിൽ ബ്ളോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഷീൻ സ്ഥാപിച്ചത്.വെൻ്റിംഗ് മെഷീനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്ററും 5 രൂപ നിക്ഷേപിച്ചാൽ 5 ലിറ്റർ ശുദ്ധജലവും ലഭിക്കും.വെള്ളം ശേഖരിക്കുന്നതിന് കുപ്പി കരുതേണ്ടതാണ്.മെഷീൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത,വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.രതീഷ്, എസ്.ഷീജ,കെ.സനിൽകുമാർ,ബ്ലോക്ക് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, അഡ്വ.അൻസർ ഷാഫി,വൈ.ഷാജഹാൻ,രാജി.ആർ,രാജി രാമചന്ദ്രൻ,ഗ്രാമ പഞ്ചായത്തംഗം രജനി.എം,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു.കെ എന്നിവർ സംസാരിച്ചു.

Advertisement