ശാസ്താംകോട്ടയിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് അയ്യപ്പസേവാസമാജം

Advertisement

ശാസ്താംകോട്ട. പ്രധാന ശബരിമല ഇടത്താവളമായ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് മണ്ഡലകാലത്ത് ബസ്സ് സർവീസ് ആരംഭിക്കണമെന്ന് അയ്യപ്പസേവാസമാജം കുന്നത്തൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ദിവസവും നിരവധി ഭക്തരാണ് ശാസ്താംകോട്ട ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ശബരിമലയിലേക്ക് പോകുന്നത്.എന്നാൽ പമ്പയിലേക്ക് ബസ്സ് ഇല്ലാത്തതിനാൽ ഒന്നിലധികം ബസുകൾ കയറിയിറങ്ങി അടൂരോ പത്തനംതിട്ടയിലോ എത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്.ഭക്തരുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്താൻ സർവ്വീസ് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി എ.ടി.ഒയ്ക്ക് നിവേദനവും നൽകി.സമാജം പ്രസിഡന്റ്‌ എസ്.ആർ ജിതിൻ,ഹരീഷ്.എസ്,വിഷ്ണു നാരായണൻ,ആനന്ദ്,ആദിത്യൻ ഡി.എസ്,ഗോവിന്ദ്,ആദിത്യൻ.എം,
ജയഭാരത്,കൈലാസ്,അഖിൽ ചന്ദ്രൻ, രഞ്ജിത ദിനേശ്,ദീപ സുരേഷ്,രഞ്ജിത്ത് കണ്ണമ്പള്ളികാവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Advertisement