മലയാളത്തെയും,ഭാഷയെയുംസംരക്ഷിക്കുവാൻ നമുക്ക് കഴിയണം

Advertisement

കൊല്ലം : മലയാളത്തെയും, മലയാള ഭാഷയെയും സംരക്ഷിച്ച് സംസ്കാരവും സംസ്‌കൃതിയും കാത്ത്സൂക്ഷിക്കുവാൻ ഓരോ മലയാളിക്കും കഴിയണമെന്ന് കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയംശിവരാജൻ പറഞ്ഞു. വാട്ടർ അതോറിറ്റി കൊല്ലംജില്ലാ സർക്കിൾ ഡിവിഷൻ ഓഫീസിൽ സംഘടിപ്പിച്ച മലയാളദിനാഘോഷവും, ഭരണഭാഷ വാരാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്രണ്ടിങ് എഞ്ചിനീയർ സബീർ എ റഹീം അധ്യക്ഷത വഹിച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇ ഇ. മഞ്ജു ജെ നായർ,രാകേഷ് കുമാർ,കെ ജി. ബിന്ദു, അരുൺഷൂരി, ഡി. ജോയ്,തുടങ്ങിയവർ സംസാരിച്ചു.

കേരളപിറവിദിനത്തിൽ അസോസിയേഷൻ ഓഫ് കേരളാ വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO)ന്റെ നേതൃത്വത്തിൽ സംസ്ഥാന തല വാട്ടർ ക്വിസ് മത്സരം സീസൺ 2.ഗ്രാന്റ്ഫിനാലെ കൊല്ലം ജലഭവൻ ക്യാമ്പസിൽ വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയംശിവരാജൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്. തമ്പി എസ്. അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ. ഇ എസ്, ക്വിസ് മാസ്റ്റർ സുരേഷ്.കെ,കൊല്ലം എസ് ഇ. സബീർ എ റഹീം, സംസ്ഥാന ട്രഷറർ രഞ്ജീവ്. എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരൻ, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര EE. മിനി.കെ യു, സ്വാഗതവും, ജില്ലാ സെക്രട്ടറി ആനന്ദൻ. എസ്, നന്ദിയും പറഞ്ഞു. 13 ജില്ലകളിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികളാണ് സംസ്ഥാന മത്സരത്തിന് പങ്കെടുക്കുന്നത്. സമാപന സമ്മേളനവും സമ്മാനദാനവും എം. നൗഷാദ്. എം എൽ എ. നിർവ്വഹിക്കും.

Advertisement