ശാസ്താംകോട്ട : ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 67 വർഷം പൂർത്തിയാകുന്ന വേളയിൽ കേരളപ്പിറവിദിനം ആഘോഷമാക്കി രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ
സംസ്ഥാനരൂപീകരണത്തിന്റെ ചരിത്രവും അതിൽ കേരളത്തിന്റെ കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലെ ഉയർച്ചതാഴ്ചകളും കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
തുടർന്ന് ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിലിന്റെനേതൃത്വത്തിൽ ഭാഷാധ്യാപകരെ ആദരിക്കുകയും സ്കൂളിലെ ഏറ്റവും കൂടുതൽ അധ്യാപന പരിചയമുള്ള മലയാള അധ്യാപിക ബീനാറാണി ടീച്ചറിന് പ്രത്യേക പുരസ്കാരം സമർപ്പിക്കുകയും ചെയ്തു