കരുനാഗപ്പള്ളി. ഇരുപത് വർഷം കഴിയുമ്പോൾ ആരായിരിക്കും നേതാക്കൾ എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയും ചിന്തിക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു.സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിസ്മാരക പ്രഭാഷണവും, അവാർഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു പ്രവർത്തകർക്കിടയിൽ പുതിയ സംസ്ക്കാരം രൂപപ്പെട്ടിരിക്കുന്നു അതിൽ പൊതു പ്രവർത്തനമില്ല രാഷ്ട്രീയ പ്രവർത്തനം മാത്രമാണുള്ളത്.സമൂഹവുമായി ബന്ധമില്ലാത്തവരായി പൊതു പ്രവർത്തകരായി രംഗത്തുള്ളവർ മാറി. ഇന്ന് ചാനൽ ചർച്ചകളിൽ ബഹളം വെയ്ക്കാൻ കടിപിടികൂട്ടുന്നു.വെള്ളവസ്ത്രം ഉപേക്ഷിച്ച് ക്യാമറകളെ ആകർഷിക്കുന്ന വസ്ത്രധാരണമാണ് ഇവർക്ക് പ്രിയമെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ അവാർഡ് സി.ആർ.മഹേഷ് എം.എൽ.എ.നിഷ അനിൽ കുമാറിന് നൽകി.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രശസ്തിപത്ര സമർപ്പണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രന്ഥശാലാ പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിച്ചു.ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്രം വായിച്ചു. എസ്.ശിവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.സി. ഉണ്ണികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. എ.ഷാജഹാൻ, പ്രൊഫ.ആർ.അരുൺകുമാർ, റെജി പ്രഭാകരൻ, എ.സജീവ്, എൻ.എസ്.അജയകുമാർ, എം.ടി.ഹരികുമാർ, സജിത ബി നായർ എന്നിവർ സംസാരിച്ചു.പുരസ്ക്കാര ജേതാവ് നിഷ അനിൽകുമാർ മറുപടി പ്രസംഗം നടത്തി