സിപിഐ എം ഏരിയ സമ്മേളനത്തിന് തുടക്കമായി;കൊടിമര, ദീപശിഖ, പതാക ജാഥകൾ സംഗമിച്ചു

Advertisement

ശാസ്താംകോട്ട :സിപിഐ എം 24 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കുന്നത്തൂർ ഏരിയാ സമ്മേളനത്തിന് തുടക്കമായി. ഇന്ന് 4ന് പതാക, കൊടിമര ദീപശിഖ ജാഥകളോടെ സമ്മേളനം തുടങ്ങി. ദീപശിഖ ജാഥ വൈകിട്ട് 4 ന് പള്ളിശ്ശേരിക്കിൽ ആർ കൃഷ്ണകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു .കെ ബി ഓമനക്കുട്ടൻ ക്യാപ്റ്റനായി സമ്മേളന നഗറിൽ എൻ യശ്പാൽ ദീപശിഖ ഏറ്റുവാങ്ങി.പതാക ജാഥ ഭരണിക്കാവ് ഇ കാസിമിന്റെ വസതിയിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു .പി ആർ അജിത് ക്യാപ്റ്റനായി. സമ്മേളന നഗറിൽ എസ് ശശികുമാർ ഏറ്റുവാങ്ങി. കൊടിമര ജാഥ മനക്കര പരമേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ കമ്മിറ്റി അംഗം കെ കെ രവികുമാർ ഉദ്ഘാടനം ചെയ്തു . പി ആന്റണി ക്യാപ്റ്റനായി. സമ്മേളന നഗറിൽ എസ് സത്യൻ ഏറ്റുവാങ്ങി.ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ശാസ്താംകോട്ട ആഞ്ഞിലിമൂട് ആർ കൃഷ്ണകുമാർ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻ കോടി,കെ സോമപ്രസാദ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് ജയമാഹൻ, എം ശിവശങ്കരപ്പിള്ള,
ബി തുളസീധരകുറുപ്പ്,സി ബാൾഡുവിൻ,റ്റി മനോഹരൻ,സി രാധാമണി തുടങ്ങിയവർ പങ്കെടുക്കും
നവംബർ 3 ന് വൈകിട്ട് 4 ന് ശാസ്താംകോട്ടയിൽ നിന്നും പ്രകടനവും, ചുവപ്പ് സേന മാർച്ചും നടക്കും. തുടർന്ന് ആഞ്ഞിലിമൂട് എഎസ് – വിഎൻപി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.