കണ്‍സ്ട്രക്ഷന്‍സ് സ്ഥാപന ഉടമയെ മരിച്ചനിലയിൽ കണ്ടെത്തി

Advertisement

പത്തനാപുരം: കണ്‍സ്ട്രക്ഷന്‍സ് സ്ഥാപനമുടമയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിടവൂര്‍ മേലൂട്ട് വടക്കേതില്‍  ലിനേഷ് അമ്പാടി(46)യാണ് ഇന്നലെ ഉച്ചക്ക്  ഒരുമണിയോടെ തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിണപ്പെട്ടിരുന്നു.
അമ്പാടി കണ്‍സ്ട്രക്ഷന്‍സ് എന്നപേരില്‍ കെട്ടിടനിര്‍മാണ സ്ഥാപനം നടത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.
മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രമ്യ. മക്കള്‍: അഭിനവ്, അമേയ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍.