കിണറ്റിൽ വീണ് മരിച്ചയാളെ ഫയർഫോഴ്സ് സാഹസികമായി പുറത്തു എത്തിച്ചു

Advertisement

ചാത്തന്നൂർ : കിണറ്റിൽ വീണ് മരിച്ചയാളുടെ മൃതദേഹം  ഫയർഫോഴ്‌സ് സാഹസികമായി മുകളിൽ എത്തിച്ചു.
കാരംകോട് ജ്യോതിസദനത്തിൽ സനിൽ ലാലി(42)നെയാണ് കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ഫയർഫോഴ്‌സ് ബുദ്ധിമുട്ടിയത്.
ഇന്നലെ രാവിലെ 8.30 മണിയോടെ കാരംകോട് സംസ്കൃതി കലാ കേന്ദ്രത്തിനു സമീപമുള്ള പൊതു കിണറിലാണ്  സനൽ വീണത്.സനൽ 
കിണറിലേക്ക് വീഴുന്നത് കണ്ടവർ  ചാത്തന്നൂർ പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. ഫയർ ഫോഴ്‌സ് എത്തി കിണറ്റിൽ ഇറങ്ങിയെങ്കിലും കാട് മൂടി മാലിന്യം കൊണ്ട്  നിറഞ്ഞു കിടന്നതിനാൽ സനലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കിണറിലെ മാലിന്യം മണിക്കൂറുകളോളം എടുത്തു  മാറ്റിയതിനു ശേഷമാണ് സനലിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞതും പുറത്തെടുത്തതും. ചാത്തന്നൂർ പോലീസ് കേസെടുത്തു 
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് :സരസമ്മ. പിതാവ് : ഗോപി.

Advertisement