കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി

Advertisement

കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി.പരിസരവാസിയായ അച്ചനും മകളും ചേർന്ന് മുള ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.ശനിയാഴ്ച രാവിലെ 9 ഓടെയാണ് സംഭവം.16 വയസ് പ്രായം തോന്നിക്കുന്ന കുന്നത്തൂർ പതിനേഴാം വാർഡ് സ്വദേശിയായ പെൺകുട്ടിയാണ് പാലത്തിൻ്റെ മധ്യഭാഗത്തു നിന്നും ചാടിയത്.നീന്തൽ വശമുളള പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് പരിസരവാസിയായ തിരുവാറ്റ വീട്ടിൽ അനിൽ കുമാറും (ബാബു) മകൾ ഡിഗ്രി വിദ്യാർത്ഥിനിയായ അനഘയും ചേർന്ന് നീളമേറിയ മുള പെൺകുട്ടിക്ക് അരികിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു.ഇവർ നൽകിയ നിർദ്ദേശമനുസരിച്ച് മുളയിൽ പിടിച്ച് കിടന്ന കുട്ടിയെ കരയിൽ എത്തിക്കുകയായിരുന്നു.അപ്പോഴേക്കും ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും പുത്തൂർ പൊലീസും കുട്ടിയുടെ ബന്ധുക്കളും സ്ഥലത്ത് എത്തിയിരുന്നു.പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.ആറ്റിൽ ചാടാനുള്ള കാരണം അറിവായിട്ടില്ല.

Advertisement