സി പി ഐ എം കുന്നത്തുർ ഏരിയ സമ്മേളനം, ചുവപ്പ് സേനാ മാർച്ച് നാളെ ആഞ്ഞിലിമൂട്ടിൽ

Advertisement

ശാസ്താംകോട്ട:
സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള കുന്നത്തൂർ ഏരിയ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിഅംഗം പി ആന്റണി സമ്മേളന നഗരിയിൽ രക്തപതാക ഉയർത്തി.എൻ യശ്‌പാൽ അധ്യക്ഷനായി. കെ തമ്പാൻ രക്തസാക്ഷി പ്രമേയവും പി അംബിക അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ കെ രവികുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, സി ബാൾഡുവിൻ, ടി മനോഹരൻ, സി രാധാമണി, ജില്ലാകമ്മിറ്റി അംഗം പി കെ ഗോപൻ എന്നിവർ പങ്കെടുത്തു. എൻ യശ്‌പാൽ, എസ്‌ ശശികുമാർ, കെ ശോഭന, സുധീർഷാ എന്നിവരടങ്ങുന്നതാണ്‌ പ്രസീഡിയം. ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. നാളെ പ്രതിനിധി സമ്മേളനം സമാപിക്കും.
ഏരിയ സമ്മേളനത്തിന്റെ സമാപനത്തോട്‌ അനുബന്ധിച്ച്‌ ഞായറാഴ്‌ച ശാസ്‌താംകോട്ട മുതൽ ആഞ്ഞിലിമൂട്‌ വരെ പ്രകടനവും ചുവപ്പുസേനാ മാർച്ചും നടക്കും. വൈകിട്ട്‌ അഞ്ചിന്‌ ആഞ്ഞിലിമൂട്‌ എഎസ്‌വി എൻപി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും.