ശാസ്താംകോട്ട . വെള്ളിയാഴ്ച ആരംഭിച്ച സിപിഐ എം കുന്നത്തൂർ ഏരിയാ സമ്മേളനം സമാപിച്ചു. സമ്മേളന സമാപനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയിൽ നിന്നും ബഹുജന റാലിയും ചുവപ്പ് സേന മാർച്ചും നടന്നു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും അടക്കം നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് എഎസ് വിഎൻപി നഗർ ആഞ്ഞിലിമൂട്ടിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള അധ്യക്ഷനായി. ഇസഡ് ആന്റണി സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരൻ, ജില്ലാ കമ്മിറ്റിയംഗം പി കെ ഗോപൻ, കെ കെ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ സംരക്ഷണത്തിനായി ഗവൺമെന്റ് തലത്തിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും ശാസ്താംകോട്ട കായലിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും സിപിഐ എം കുന്നത്തൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിൽ ആക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ നികുതിക്ക് മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 18% ജി എസ് ടി പുന പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ടയർ കമ്പനികളുടെ അമിത ലാഭത്തിനായി റബ്ബർ വ്യവസായത്തിനുണ്ടായ കൃത്രിമ വിലയിടിവ് തടയുക, അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുക, മണ്ഡോത്തുരുത്ത് കൊന്നയിൽ കടവ് പാലം നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക, കുന്നത്തൂർ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലും നെറ്റ് സ്ഥാപിക്കുക, പടിഞ്ഞാറക്കല്ലടയെ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തുക, പൈനാപ്പിളി റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. 25 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.
സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറിയായി ടി ആർ ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ കെ രവികുമാർ, എൻ യശ്പാൽ, എസ് ശശികുമാർ, എസ് സത്യൻ, ടി മോഹനൻ, അൻസർ ഷാഫി, ഇസഡ് ആന്റണി,മുടിത്തറ ബാബു, എസ് ഓമനകുട്ടൻ, കെ മധു,ജി രാജേഷ്, കെ തമ്പാൻ, എ ഷാനവാസ്, എ സാബു,ഷിബു ഗോപാൽ,കെ ശോഭന, പി അംബിക, ജി പ്രിയദർശിനി,വി അനിൽ, സുധീർ ഷാ