ആത്മഹത്യാമുനമ്പായി മാറിയ കുന്നത്തൂർ പാലം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

Advertisement

കുന്നത്തൂർ:കൊട്ടാരക്കര പ്രധാന പാതയിൽ കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയുള്ള ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും പതിവായിട്ടും ഇത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാരിൻ്റെയും എംഎൽഎയുടെയും ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിേഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പാലം ഉപരോധിച്ചു.ആത്മഹത്യകൾ തുടർക്കഥയായതോടെ പാലത്തിന്റെ ഇരു കൈവരികളും ഉയർത്തി ഇരുമ്പ് നെറ്റ് സ്ഥാപിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകിയിട്ട് വർഷങ്ങളായെങ്കിലും നടപ്പാക്കാൻ തയ്യാറായിട്ടില്ല.സർക്കാരിനും എംഎൽഎയ്ക്കും നിരവധി തവണ പരാതികൾ സമർപ്പിച്ചിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിധേിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്.രാവിലെ 10.30 ഓടെ പാലമുക്കിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ പാലത്തിന്റെ മധ്യഭാഗത്ത് വച്ച് ഉപരോധം നടത്തി. ഇതോടെ കൊട്ടാരക്കര – ഭരണിക്കാവ് പ്രധാന പാതയിൽ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം ഒരു മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു.സ്ഥലത്തെത്തിയ പുത്തൂർ, ശാസ്താംകോട്ട സ്റ്റേഷനുകളിലെ പോലീസിൻ്റെ നേതൃത്വത്തിൽ  പാലത്തിൽ നിന്നും പ്രവർത്തകരെ നീക്കാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിന് കാരണമായി.മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.സുകുമാരൻ നായർ സമരം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.വി.വേണുഗോപാലകുറുപ്പ്, വൈ.ഷാജഹാൻ,ഗോകുലം അനിൽ,എസ്.സുഭാഷ്,കുന്നത്തൂർ പ്രസാദ്,സുകേഷ് പവിത്രേശ്വരം,ശശിധരൻ ഏഴാംമൈൽ,രവികുമാർ പാങ്ങോട്, ആർ.ഡി പ്രകാശ്,ചക്കുവള്ളി നസീർ, പത്മ സുന്ദരൻ പിള്ള,അർത്തിയിൽ അൻസാരി,റ്റി.എ സുരേഷ് കുമാർ,രമാ സുന്ദരേശൻ,റെജി കുര്യൻ,പഴവറ സന്തോഷ്,കുന്നത്തൂർ മനോഹരൻ,അമ്പലത്തുംഭാഗം രാജൻ, സച്ചിദാനന്ദൻ,കിണറുവിള നാസർ,കൊമ്പിപ്പിള്ളിൽ സന്തോഷ്,നാലുതുണ്ടിൽ റഹീം എന്നിവർ സംസാരിച്ചു.ഉപരോധത്തിന് ഹരികുമാർ കുന്നത്തൂർ,ഹരി പുത്തനമ്പലം,അരുൺ തൈക്കൂട്ടം,വിമൽ ചെറുപൊയ്ക,ബിജുലാൽ നിലയ്ക്കൽ, അനന്തു കുന്നത്തൂർ,പതാരം കലേഷ്,അനു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement