കാരാളിമുക്ക്-റെയില്‍വേ സ്റ്റേഷന്‍ കുറ്റിയില്‍മുക്ക് റോഡിന് ശാപമോക്ഷമാകുമോ

Advertisement

ശാസ്താംകോട്ട. കാരാളിമുക്ക്-റെയില്‍വേ സ്റ്റേഷന്‍ കുറ്റിയില്‍മുക്ക് റോഡിന് ശാപമോക്ഷമാകുമോ, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അധികൃതരെത്തി റോഡിന്‍റെ എസ്റ്റിമേറ്റ് എടുത്തു. ദശാബ്ദങ്ങളായി ആരും കേള്‍ക്കാത്ത മുറവിളിയാണിത്. റെയില്‍വേ സ്റ്റേഷനിലേക്ക് റോഡ് സൗകര്യമില്ലെന്നത് വലിയ നാണക്കേടായിമാരി. നിരവധി ട്രയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിച്ചെങ്കിലും സ്റ്റേഷനിലേക്ക് എത്താന്‍ മാര്‍ഗമില്ലാതെ ജനം വലയുകയാണ്. കാരാലിമുക്കില്‍ പ്രധാനപാതയില്‍നിന്നും സ്റ്റേഷനിലേക്കുള്ള റോഡ് കയറി വരുന്ന വാഹനങ്ങള്‍ക്ക് അപകടക്കെണിയാണ്. നിരവധിപേര്‍ക്ക് മാരകമായി പരുക്കേറ്റ ചരിത്രമുണ്ട്. വാഹനങ്ങള്‍ ചീറിപ്പായുന്ന പ്രധാനപാതയിലേക്ക് കയറുന്ന വാഹനങ്ങളാണ് അപകടത്തിലാവുന്നത്. ബസ് സര്‍വീസ് സ്റ്റേഷനിലേക്ക് നീട്ടാനാവാത്തതും റോഡ് പ്രശ്നം മൂലമാണ്.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥലത്തെത്തി പൊതു്പ്രവര്‍ത്തകരോട് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് എടുത്ത് തുക അനുവദിപ്പിക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്.

Advertisement