കൊല്ലം-എറണാകുളം മെമ്മു സർവീസ്: കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധം;അടിയന്തര നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി

Advertisement

ശാസ്താംകോട്ട:കൊല്ലം – എറണാകുളം 06443/44 മെമ്മു സർവീസിന്റെ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് എട്ടായി കുറച്ച സംഭവത്തിൽ റെയിൽവേയെ ശക്തമായ പ്രതിഷേധം അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.കോച്ചുകളുടെ എണ്ണം കുറിച്ചത്
ട്രെയിൻ യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.വലിയ തിരക്കിൽ യാത്രക്കാർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണുള്ളത്.യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 4 കോച്ചുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കഴിഞ്ഞദിവസം റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പ്രശ്നം വിശദമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എം.പിക്ക് മറുപടി നൽകിയിരുന്നു.ജനങ്ങളുടെ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ ആവശ്യം അടിയന്തിര പരിഗണനയിൽ എടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.