ഓച്ചിറ.മാലിന്യ മുക്ത നവ കേരളത്തിൻ്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങളും നിർവഹണ സമിതിയും സംയുക്തമായി ഗ്യാപ്പ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരി ധിയിലെ എല്ലാ പഞ്ചായത്തുകളേയും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ വലിയ തോതിൽ മാലിന്യം ഉണ്ടാക്കുന്ന ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്സ് ഗീതാകുമാരി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ് റ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധീർ കാരിക്കൽ, സുനിത അശോക്, നിഷ അജയകുമാർ, തുളസീധരൻ, ശ്രീലത, ദീപ്തി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ എം കെ,ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷൈനി ബീഗം , ഹെൽത്ത് ഇൻസ്പെക്ടർമാരായ നൗഫൽ, ബിജു സി ആർ, എൽ. ഷൈലജ ശുചിത്വ മിഷൻ ആർ പി, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ അഞ്ജന എൻ സി, തീമാറ്റിക് എക്സ്പ്പർട്ട് ധന്യ ദാസ് വി ബി തുടങ്ങിയവർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.