കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) സംസ്ഥാന ഭാരവാഹികള്‍ വൈദ്യുതി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെഗുലേറ്ററി കമ്മീഷന്റെ പൊതുജനങ്ങളില്‍ നിന്നും എടുത്ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലൂം വ്യാപാരികള്‍ക്ക് കാതലായ ഇലക്ട്രിസിറ്റി ചാര്‍ജ്ജുകള്‍ കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് വൈദ്യുതി ചാര്‍ജ് പകല്‍ സമയം കുറച്ചു തരാം എന്ന് മന്ത്രി ഉറപ്പു നല്‍കി. ബാക്കിയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതി്‌ന് റഗുലേറ്ററി കമ്മീഷനുമായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാം എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി. വി .ചുങ്കത്ത്, ജനറല്‍ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാംബഷി, വൈസ് പ്രസിഡന്റ് ടികെ ഹെന്‍ട്രി, സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.