കൊല്ലം: വി. സാംബശിവന്‍ ഫൗണ്ടേഷന്റെയും കേരള സാംസ്‌കാരിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കഥാപ്രസംഗ കലയുടെ ശതാബ്ദി സമാപന ആഘോഷങ്ങള്‍ (സാംബശിവന്‍ ഗ്രാമോത്സവം) ചവറ തെക്കുംഭാഗത്ത് നടക്കും. വി. സാംബശിവന്‍ സ്മാരകത്തില്‍ 10, 11 12, 13 തീയതികളിലാണ് സമ്മേളനം.
പ്രൊഫഷണല്‍ കഥാപ്രസംഗങ്ങള്‍, ഓട്ടന്‍തുള്ളല്‍, വില്‍പ്പാട്ട്, ഗാനമേള, കവിയരങ്ങ് എന്നിവ നടക്കും. 10ന് രാവിലെ 10ന് വിളംബര ദിനം ഡോ. സുജിത് വിജയന്‍ പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയാകും. തുടര്‍ന്ന് ലഘുകഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കും. കാഥിക തൊടിയൂര്‍ വസന്തകുമാരി മോഡറേറ്ററാകും.
11ന് രാവിലെ 9.30ന് കഥാപ്രസംഗം, 11ന് കവിയരങ്ങ്, ഉച്ചയ്ക്ക് 2ന് ഓട്ടന്‍തുള്ളല്‍. തുടര്‍ന്ന് സാംബശിവന്‍ ഗ്രാമോത്സവം ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വി.സി. ഡോ. ജഗതിരാജ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍. രതീന്ദ്രന്‍ അധ്യക്ഷനാകും. 12ന് രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആര്‍. രവീന്ദ്രന്‍ അധ്യക്ഷനാകും. വൈകിട്ട് ആറിന് ഗാനമേള.
13ന് രാവിലെ 10ന് കഥാപ്രസംഗം. 3.30ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വി.സി. ഡോ. ബി. അനന്തകൃഷ്ണന്‍ കഥാപ്രസംഗ ശതാബ്ദി സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് കാഥിക സംഗമവും കാഥികരെ ആദരിക്കലും നടക്കും. 6.30ന് ബിഗ്ബോസ് താരം മണികണ്ഠന്‍ അവതരിപ്പിക്കുന്ന വില്‍പ്പാട്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതിയംഗങ്ങളായ ഡോ. വസന്തകുമാര്‍ സാംബശിവന്‍, ആര്‍. രവീന്ദ്രന്‍, ബാജി സേനാധിപന്‍, ആര്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.