ശാസ്താംകോട്ട. ശാസ്താംകോട്ട പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നേതൃത്വത്തിൽ അടുത്ത 4 മാസത്തിനുള്ളിൽ 15 കോടി രൂപയുടെ വിവിധ വായ്പകൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് എം.വി ശശികുമാരൻ നായർ,സെക്രട്ടറി ഇൻ ചാർജ് അശ്വതി ജി.പിള്ള എന്നിവർ അറിയിച്ചു.ഇതിൽ 8.50 ശതമാനം പലിശയ്ക്ക് ഒരു കോടി രൂപ വായ്പ നൽകും.ആവശ്യമായ രേഖകളും മതിയായ ജാമ്യവും തിരിച്ചടവ് ശേഷിയുമുള്ളവർക്ക് അപേക്ഷ നൽകി 20 ദിവസത്തിനകം വായ്പ ലഭിക്കും.
കാർഷിക അനുബന്ധ ജലസേചനം,കന്നുകാലി പരിപാലനം,കൂൺ വളർത്തൽ,പട്ടുനൂൽ കൃഷി,ഗ്രാമീണ ടൂറിസം,വിദ്യാഭ്യാസം,വിവാഹ ധനസഹായം,ചെറുകിട- വൻകിട വ്യാപാര വ്യവസായ യൂണിറ്റുകൾ ആരംഭിക്കാനും നിലവിലുള്ളത് വിപുലീകരിക്കാനും,സ്വർണം വാങ്ങൽ,വീടു നിർമ്മാണം,വീടും വസ്തുവും വാങ്ങൽ,നിലവിലുള്ളവ പുതുക്കൽ,വാഹനം വാങ്ങൽ എന്നിവയ്ക്കും വായ്പ നൽകുന്നതാണ്.ബാങ്കിൻ്റെ ഭരണിക്കാവിലെ ഹെഡ് ആഫീസിലും ശൂരനാട് ബ്രാഞ്ചിലും അപേക്ഷകൾ നൽകാവുന്നതാണ്.