കണ്ണങ്കാട്ട് കടവ് പാലം നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള പുനരധിവാസ പുനഃസ്ഥാപന പാക്കേജ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അവാര്‍ഡ് തുക അനുവദിച്ച രേഖ ഗുണഭോക്താക്കള്‍ക്ക് കൈമാറി. മണ്‍ട്രോതുരുത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കല്ലടയാറിനു കുറുകെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന്റെയും അനുബന്ധറോഡുകളുടേയും ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കുള്ള തുകയാണ് നല്‍കിയത്. മണ്‍ട്രോതുരുത്ത് വില്ലേജില്‍ നിന്നും 42.68 ആര്‍സും പടിഞ്ഞാറേ കല്ലട വില്ലേജില്‍ നിന്നും 11.87 ആര്‍സും ഉള്‍പ്പെടെ 54.55 ആര്‍സ് (01 ഏക്കര്‍ 34.739 സെന്റ്) ഭൂമിയാണ് ഏറ്റെടുത്തത്. 4,41,68,598 രൂപയ്ക്കുള്ള 84 അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നതോടെ മണ്‍റോത്തുരുത്തിലേക്കുള്ള ഗതാഗത സൗകര്യം വര്‍ധിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. കൊന്നേല്‍ക്കടവ് പാലം നിര്‍മാണത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതിനായി എം.എല്‍.എ അറിയിച്ചു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എഫ്. റോയ്കുമാര്‍, കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ബി. ദ്വിതീപ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. അരുണ്‍കുമാര്‍, കെ.ആര്‍.എഫ്.ബി എക്സി. എന്‍ജിനീയര്‍ ദീപാ ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.
News