കൊല്ലം: പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഓപ്പറേഷന്‍ ഓഫ് എമര്‍ജന്‍സി ആംബുലന്‍സ് ഗൈഡ് ലൈന്‍സിന്റെ അടിസ്ഥാനത്തില്‍ ആണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത്. കേരള പോലീസ് ആക്ട് 59 പ്രകാരമാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍ട്ടിഫിക്കേറ്റ് പുതുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
മാര്‍ഗനിര്‍ദേശ പ്രകാരമുള്ള യൂണിഫോം, ഡ്രൈവിംഗ് ലൈസന്‍സ്, മറ്റ് യോഗ്യതകള്‍ ഇവ ഉണ്ടായിരിക്കണം. ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ഒപ്പം ഉണ്ടായിരിക്കണം. ഡ്രൈവര്‍മാര്‍ ഇല്ലാതെ ആംബുലന്‍സുകള്‍ റോഡില്‍ ഉപേക്ഷിച്ച് പോകരുതെന്നും നോട്ടീസില്‍ പറയുന്നു.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവര്‍ക്ക് അത് വാങ്ങുവാന്‍ ഒരാഴ്ച അനുവദിച്ചു. ഈ മാസം 11 മുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൊല്ലം എസിപി എസ്. ഷെറീഫ് അറിയിച്ചു.