പുനലൂര്‍: ‘ക്ലാസ് മുറി ഇനി വീട്ടിലെത്തും’ പുതിയ പഠനപ്രവര്‍ത്തനവുമായി പുനലൂര്‍ ഉപജില്ലയിലെ തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍. വിവിധ കാരണങ്ങളാല്‍ സ്‌കൂളിലെത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി വീട്ടില്‍ എത്തിക്കുന്നു. ഈ വിഭാഗം കുട്ടികള്‍ക്ക് വൈഫൈ സംവിധാനവും ടാബുകളും ക്രമീകരിച്ചു നല്‍കി.
രാവിലെ സ്‌കൂള്‍ അസംബ്ലി മുതല്‍ നാലു മണി വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി കുട്ടികള്‍ക്ക് കാണാം, അധ്യാപകരുമായി സംവദിക്കാം, പ്രത്യേകം തയ്യാറാക്കിയ പഠനോപകരണങ്ങള്‍ ഉപയോഗിക്കാം, മറ്റ് കൂട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാം തുടങ്ങി സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കും.
തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ 1987-91 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പു
നലൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡി. അജയകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൈസല്‍ ശരത്ത് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിപിസി സോണിയ വര്‍ഗ്ഗീസ് സമ്മാന വിതരണം നിര്‍വ്വഹിച്ചു. അധ്യാപി
കമാരായ നിഷാന, ബീന പ്രഥമാധ്യാപകന്‍ കെ.ജി. എബ്രഹാം, പിടിഎ അംഗങ്ങളായ രാജീവ്, ഷാജി, ഹരി, ആശ എന്നിവരും പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധികളായ സത്യരാജ്, അഡ്വ.അനിത, സുജി, നൗഷാദ്, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി അവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് സര്‍ഗാത്മക പരിശീലനം നല്‍കാനുള്ള പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍.