കരുനാഗപ്പള്ളി. അന്താരാഷ്ട്ര റേഡിയോളജി ദിനവുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന റേഡിയോളജി എക്സിബിഷനും ബോധവൽക്കരണ ക്ലാസും ആശുപത്രി സൂപ്രണ്ട് ഡോക്ടർ തോമസ് അൽഫോൻസ് ഉദ്ഘാടനം ചെയ്തു.
കേരള ഗവൺമെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷനും ലാലാജി മെമ്മോറിയൽ പബ്ലിക് ലൈബ്രറിയും ചേർന്നു നടത്തിയ പരിപാടിയുടെ അധ്യക്ഷത കെ ജി ആർ ജനറൽ സെക്രട്ടറി ശ്രീ വിഎസ് വഹിച്ചു.
കൂടംകുളം ആണവനിലയം സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീ സതീഷ് അവർകൾ നയിച്ച ബോധവൽക്കരണ ക്ലാസ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടതായിരുന്നു.
ലാലാ ജി മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ഡോക്ടർ വള്ളിക്കാവ് മോഹൻദാസ്, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഇൻചാർജ് റേഡിയോഗ്രാഫർ ശ്രീമതി സിന്ധു ആര്‍, നേഴ്സിങ് സൂപ്രണ്ട് ശ്രീമതി ബിന്ദു, കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ശ്രീ ബെന്നി , കൊല്ലം ജില്ലാ ആശുപത്രിയിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ശ്രീമതി അമ്പിളി ആർ സംസാരിച്ചു.