തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ചു മരണപ്പെട്ട മണിക്കുട്ടിയുടെ മൃതദേഹം ശാസ്താംകോട്ടയില്‍ സംസ്കരിച്ചു

Advertisement

ആലപ്പുഴ. തകഴിയില്‍ വച്ച് അബദ്ധത്തില്‍ എലിവിഷം കഴിച്ചു മരണപ്പെട്ട മണിക്കുട്ടിയുടെ മൃതദേഹം പിതാവിന്‍റെ നാടായ ശാസ്താംകോട്ടയില്‍ സംസ്കരിച്ചു. തകഴി കല്ലേപ്പുറത്ത് തമ്പിയുടെ മകള്‍ മണിക്കുട്ടി(15)യാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം.

വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറയുന്നു. വിഷം ഉള്ളിൽ ചെന്നത് അറിയാതിരുന്ന കുട്ടിക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം തോന്നിയതോടെയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് മരണം..

കഴിഞ്ഞ 21നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും റാബിസ് വാക്സിൻ എടുത്ത മണിക്കുട്ടിയുടെ മുത്തശ്ശിക്ക് ചലനശേഷി നഷ്ടപ്പെട്ടത്. മണിക്കുട്ടിയുടെ മുത്തശ്ശിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മണിക്കുട്ടിയുടെ പിതാവ് തമ്പിയുടെ നാടായ കൊല്ലം ശാസ്താംകോട്ട വേങ്ങയില്‍ ഒരിച്ചോലില്‍ വൈകിട്ട് എത്തിച്ച മൃതദേഹം സംസ്കരിച്ചു.

Advertisement