യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍

Advertisement

ചാത്തന്നൂര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിനു(32) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഈ മാസം അഞ്ചാംതീയതി രാത്രി 11.30 മണിയോടെ കാവല്‍പുര റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ച് തെക്കേവിള സ്വദേശി കണ്ണനെയാണ് പ്രതികള്‍ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ്, എസ്‌സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement