ചവറയിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നുമോഷണം       

Advertisement

ചവറ: ചെറുശ്ശേരിഭാഗം കാവുനട ദുർഗാ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി പൊളിച്ചു മോഷണം നടത്തി. ഇന്നലെ പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് നടപ്പന്തലിൽ വച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് കള്ളൻ മോഷണം നടത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രമതിൽ ചാടിക്കടന്നാണ് കള്ളൻ ക്ഷേത്രത്തിൽ പ്രവേശിച്ചത്. കാണിക്കവഞ്ചിക്കു സമീപം നാണയ തുട്ടുകൾ ചിതറി കിടപ്പുണ്ട്. ചെറുശ്ശേരിഭാഗം എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തൊട്ടടുത്ത രാമേഴ്ത്ത് മുഹുർത്തി ക്ഷേത്രത്തിലെയും പടിഞ്ഞാറ്റതിൽ ക്ഷേത്രത്തിലെയും കാണിക്കവഞ്ചികളും കുത്തിപൊളിച്ചു പണമപഹരിച്ചിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.