സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Advertisement

സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കുന്നത്തൂർ തുരുത്തിക്കര എംറ്റിയുപി എസ് സ്കൂളിൽ ആണ് അപകടം ഉണ്ടായത്. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ഫെബിൻ ആണ് അപകടത്തിൽ പെട്ടത്. കുട്ടികൾക്കൊപ്പം കളിക്കവേ സ്കൂളിന്റെ കിണറിലെ കൈവരിയിൽ  ഇരുന്ന കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുക ആയിരുന്നു. ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.