ശിശുദിനത്തിൽ കുന്നത്തൂർ തുരുത്തിക്കര എം.ടി യു.പി സ്കൂളിൽ കിണറ്റിൽ വീണ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ നില ഗുരുതരം

Advertisement

കുന്നത്തൂർ:തുരുത്തിക്കര എം.ടി യു.പി സ്കൂളിലെ ആഴമേറിയ കിണറ്റിൽ വീണ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ നില ഗുരുതരം.കുന്നത്തൂർ തുരുത്തിക്കര പുത്തൻ കെട്ടിടത്തിൽ (താഴെ വിളയിൽ)ഫെബിൻ (13) ആണ് കിണറ്റിൽ വീണത്.വ്യാഴം രാവില 9.30 ഓടെയാണ് സംഭവം.രാവിലെ വീട്ടിൽ നിന്നും സ്കൂളിലെത്തിയ കുട്ടി കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നിൽക്കേ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് സാഹസികമായി കിണറ്റിലിറങ്ങി ഫെബിനെ താങ്ങിയെടുത്തു.തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ച ശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.തലയ്ക്കേക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സാഹസികമായി കിണറ്റിലിറങ്ങി ഫെബിനെ താങ്ങിയെടുത്ത സിജു തോമസ്

അതിനിടെ നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നത്.