കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

അഞ്ചല്‍: സൗദി അറേബ്യയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്തും ഭാര്യ പ്രീതിയുമാണ് മരിച്ചത്. ബുറൈദയ്ക്ക് സമീപമുളള ഉനീസയിലെ താമസ സ്ഥലത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരത്ത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. കൊല്ലം സ്വദേശിനി പ്രീതയെ നാലു വര്‍ഷം മുമ്പാണ് ശരത്ത് വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പ് പ്രീതയെ ശരത്ത് സൗദിയിലേക്ക് കൊണ്ട് പോയിരുന്നു. ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോകാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപ്പടി ലഭിക്കാത്തതിനാല്‍ ഇവര്‍ താമസ സ്ഥലത്തെ ഫ്‌ളാറ്റിലെത്തിയിരുന്നു. വാതില്‍ അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.