കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച 7 എസ്ഡിപിഐ പ്രവർത്തകർക്ക് 7 വർഷം കഠിനതടവ്

Advertisement

കൊല്ലം. ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച 7 എസ്ഡിപിഐ പ്രവർത്തകർക്ക് 7 വർഷം കഠിനതടവ്. കൊല്ലം അസിസ്റ്റന്റ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.


2012 ജനുവരി 3 രാത്രിയിലായിരുന്നു കണ്ണനല്ലൂർ കുളപ്പാടം ജംഗ്ഷനിൽ വെച്ച്
ഡി വൈ എഫ് ഐ കൊട്ടിയം ഏരിയാ സെക്രട്ടറി ആർ.രഞ്ജിത്ത്
ഏരിയാ കമ്മിറ്റി അംഗമായിരുന്ന കുളപ്പാടം ബ്രാഞ്ച് സെക്രട്ടറി സെയ്ഫുദീൻ എന്നിവരെ ഒരു സംഘം എസ് ഡി പി ഐ പ്രവർ പ്രവർത്തകർ ചേർന്ന് വെട്ടിപരിക്കേൽപ്പിച്ചത് .പാർട്ടി സമ്മേളനത്തിന്റെ ഒരുക്കങ്ങളിലായിരുന്ന  ഇരുവരെയും
നെടുമ്പന സ്വദേശികളായ മുഹമ്മദ് അൻവർ, മുഹമ്മദ് ഫൈസൽ,ഇർഷാദ്, ഷഹീർ മുസ്ലിയാർ, മുഹമ്മദ് താഹിർ, ഷാൻ, സലീം, അബ്ദുൽ ജലീൻ, ഷാഫി, കിരർ,ഹുസൈൻ
എന്നിങ്ങനെ 11 പേർ ചേർന്ന് വെട്ടിയെന്നാണ് കേസ്. 


ഒന്നാം പ്രതി മുഹമ്മദ് അൻവർ, ഷാൻ, ഷാഫി ഹുസൈൻ എന്നിവർ വിചാരണ നടപടികൾ പുരോഗമിക്കെ ഒളിവിൽ പോയി. വധശ്രമമടക്കം വിവിധ വകുപ്പുകളിലായി 7 വർഷം തടവും 38000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.വിധിയിൽ തൃപ്തരല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും രഞ്ജിത്തും സെയ്ഫുദീനും പ്രതികരിച്ചു.


ശിക്ഷാവിധി കേട്ട പ്രതികൾക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു.


Advertisement