കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം

Advertisement

കൊട്ടാരക്കര. കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം.കൊട്ടാരക്കര SC ST കോടതിയാണ് ശിക്ഷ വിധിച്ചത് .
വിധിയിൽ സന്തോഷമുണ്ടെന്ന് അനിൽകുമാറിൻ്റെ കുടുംബം.


2022 ൽ കടുവാംകോട് വീട്ടിൽ അനിൽകുമാറിനെയാണ് പ്രതികൾ കൊലപ്പെടുത്തിയത് .മരത്തിന്റെ ശിഖരം വീട്ടുപറമ്പിൽ വീണെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.അനിൽകുമാറിനെ അർദ്ധരാത്രിയിൽ സലാഹുദ്ദീനും മകനും ചേർന്ന് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.അനിൽകുമാറിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടായിരുന്നുവെന്നായിരുന്നുവെന്നാണ്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കേസിലെ വിചാരണയ്ക്ക് ഒടുവിലാണ് മുഖ്യപ്രതി പച്ചില അല്‍ഭി ഭവനില്‍ ദമീജ് അഹമ്മദ്, രണ്ടാം പ്രതി സലാഹുദ്ദീൻ എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. പ്രതീക്ഷിച്ച വിധിയാണെന്നും അതിൽ  സന്തോഷമുണ്ടെന്നും   അനിൽകുമാറിൻ്റെ  കുടുംബം

പ്രതികൾക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.കൊട്ടാരക്കര SC ST കോടതിയാണ് ശിക്ഷ വിധിച്ചത്


Advertisement