കരുനാഗപ്പള്ളി: പണിയെടുക്കുന്ന തൊഴിലാളികളുടെ മുഖം ഓര്‍ത്തുവേണം ഭരണകര്‍ത്താക്കള്‍ ഭരിക്കേണ്ടതെന്ന് ചുമട്ടുത്തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ട്രഷറര്‍ ചിറ്റൂമൂല നാസര്‍ പ്രസ്താവിച്ചു. തൊഴിലാളി -സംരംഭക സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കേണ്ട സര്‍ക്കാര്‍ തൊഴിലാളികളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചുമട്ടത്തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ട് വരിക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, നിയമം പരിഷ്‌ക്കരിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.റ്റി.യു.സി യുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ക്ഷേമനിധി ഓഫീസകള്‍ക്കു മുന്നിലും നടത്തിയ മാര്‍ച്ചും ധര്‍ണ്ണയുടെയും ഭാഗമായി കരുനാഗപ്പള്ളി ഉപകാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുടിയില്‍ മുഹമ്മദ് കുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ധര്‍ണ്ണയില്‍ വൈ.ഷാജഹാന്‍, ബാബു അമ്മവീട്, തടത്തില്‍ സലീം, എം.നിസാര്‍, കൃഷ്ണപിള്ള, ഷഹാറുദീന്‍, യൂസുഫ് കുഞ്ഞ്, എം പി സുരേഷ് ബാബു, ഷാജി കൃഷ്ണന്‍, രമേശ് ബാബു, കെ.എം.കെ സത്താര്‍, സുനില്‍ കൈലാസം, ബിനു ക്ലാപ്പന, തുളസി, ദിലീപ് കളരിക്ക മണ്ണേല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ഫീഡ്‌സ് ഫെക്ട്ടറിക്കുമുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് സബീര്‍ വവ്വാകാവ്, അനിയന്‍ വിളയില്‍, അന്‍സാര്‍ പുതിയകാവ്, രവീന്ദ്രന്‍ പിള്ള, താരഭാവനം ശശി, നിസാര്‍ കുരുങ്ങാട്ട് എന്നിവര്‍ നേതൃത്വം നൽകി