പുത്തൂർ: കുവൈറ്റിലെ ഫർവാനിയയിലുണ്ടായ വാഹനാപകടത്തിൽ കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനിൽ ജയകുമാരി(48)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11.30-നായിരുന്നു അപകടം. താമസ സ്ഥലത്തേക്ക് ടാക്സിയിൽ പോകവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. ഭർത്താവ് ; പരേതനായ ബാബു. മക്കൾ : പരേതനായ മിഥുൻ. മിദു. മരുമകൻ : രാഹുൽ. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.