ശാസ്താംകോട്ട. ഭരണിക്കാവില്‍ സിഗ്നല്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ആരംഭിച്ചു. വര്‍ഷങ്ങള്‍ മുമ്പ് ആരംഭിച്ച സിഗ്നല്‍ വാഹനാപകടമുണ്ടായതിനെത്തുടര്‍ന്ന് തുടങ്ങിയദിവസം തന്നെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പിഴവുകള്‍ പരിഹരിച്ച് സിഗ്നല്‍ തുടങ്ങുന്ന കാര്യം നീണ്ടു. പലവിധ താല്‍പര്യങ്ങളും അനാസ്ഥയും മൂലം നീണ്ട ട്രാഫിക്പരിഷ്കാരം ഇനി ക്രമപ്പെടുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.
സ്വകാര്യ പരസ്യ ഏജസിയുടെ ചിലവിലാണ് ട്രാഫിക് സിഗ്നല്‍ സംവിധാനം ക്രമീകരിക്കുന്നത്. പഞ്ചായത്തിന് പണച്ചിലവില്ല 18ന് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കൗണ്ട് ഡോണ്‍ ഇല്ലാത്തത് ബുദ്ധിമുട്ടാവുന്നുണ്ട്.സിഗ്നലില്ല എന്ന മട്ടില്‍ കടന്നു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നത് പൊലീസ് നിന്നാണ്. റൗണ്ട് ഫ്രീയായത് ആശ്വാസമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബസ് ബേ മാറ്റി സ്ഥാപിച്ചു. 30 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംങ് പാടില്ല. പ്രശ്നങ്ങള്‍ കണ്ടെത്തി കൂടുതല്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍ പറഞ്ഞു.