കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

Advertisement

കൊട്ടാരക്കര: ഈ മാസം 26 മുതല്‍ 30 വരെ കൊട്ടാരക്കരയില്‍ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍.രമേശ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍.പി. കരിക്കം അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ.ലാല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജേക്കബ് ജോണ്‍ കല്ലുംമൂട്ടില്‍, കൗണ്‍സിലര്‍ തോമസ്. പി.മാത്യു, വൈസ് ചെയര്‍മാന്‍ മാത്യു സാം, ജോയിന്റ് കണ്‍വീനേഴ്‌സ് ജേക്കബ്ബ്. പി.ഏബ്രഹാം, ഷേര്‍ഷ. എം., പരവൂര്‍ സജീവ്, ഗവ. ബിഎച്ച്എസ് പ്രധമാധ്യാപകന്‍ ശശിധരന്‍ പിള്ള.ബി, ഗണേഷ്.എസ്.എച്ച് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ലോഗോകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് എംജിഎല്‍പിഎസ് മണലില്‍ അധ്യാപകനായ ഗണേഷ് കുമാര്‍ എസ്.എച്ചിന്റെ ലോഗോയാണ്.