ഭൂമി തരംമാറ്റം അദാലത്ത് 1236 അപേക്ഷകൾ തീർപ്പാക്കി

Advertisement

കരുനാഗപ്പള്ളി. താലൂക്കിന്റെ ഭൂമി തരം മാറ്റ അദാലത്ത് താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. 17 വില്ലേജുകളിലായിട്ടുള്ള 1236 അപേക്ഷകളാണ് തീർപ്പാക്കിയത്.25 സെന്റിൽ താഴെയുള്ള മmഅപേക്ഷകളാണ് കൂടുതലും തീർപ്പാക്കിയത്. ഇത്തരം ഭൂമികൾക്ക് സർക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. ഒപ്പം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട അപേക്ഷകളും പരിഗണിച്ചു. അദാലത്ത് ഡെപ്യൂട്ടി കളക്ടർ ദീപ്തി കെ പി KAS ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ തഹസിൽദാർ (LR) ആർ സുശീല, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ അനിൽകുമാർ ബി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന അദാലത്തിൽ താലൂക്കിലെ കൃഷി ഓഫീസർമാരും വില്ലേജ് ഓഫീസർമാരും പങ്കെടുത്തു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് വില്ലേജുകളിൽ ബാക്കി നിൽക്കുന്ന അപേക്ഷകൾ ഈ മാസം 30ന് ഉള്ളിൽ തീർപ്പാക്കുന്നതിന് ഊർജ്ജിത ശ്രമം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി
കളക്ടർ അറിയിച്ചു.

Advertisement