ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെയും കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൊല്ലം ജില്ലാ ക്ഷീരകർഷക സംഗമം- പാലാഴി 2024- നവംബർ 15ന് രാവിലെ ശൂരനാട് വടക്ക് വീട്ടിനാൽ ദേവി ക്ഷേത്രമൈതാനത്ത് കന്നുകാലി പ്രദർശനത്തോടെ തുടക്കം കുറിക്കും.പാതിരിക്കൽ ക്ഷീരസംഘം പ്രസിഡന്റ് സി.രാജേഷ് കുമാർ രാവിലെ 8ന് പതാക ഉയർത്തും.തുടർന്ന് നടക്കുന്ന കന്നുകാലി പ്രദർശനമത്സരത്തിൽ ഭാരതത്തിന്റെ പാരമ്പര്യ സമ്പത്ത് ആയിട്ടുള്ള വിവിധ ഇനം കന്നുകാലികൾ പങ്കെടുക്കും.കന്നുകാലി പ്രദർശനത്തോടൊപ്പം മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
കന്നുകാലി പ്രദർശനം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 മുതൽ ക്ഷീര സംഘം പ്രതിനിധികൾക്കുള്ള ശില്പശാല ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എസ്.ഷീജ ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് രണ്ടു മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ -നിറക്കൂട്ട് – ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സനിൽ കുമാർ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 4 മുതൽ ‘കലാസന്ധ്യ.16 ശനിയാഴ്ച രാവിലെ 9 മുതൽ -പശുപരിപാലനം,മാറിയ സാഹചര്യത്തിൽ,നാട്ടിലെ ശാസ്ത്രം – എന്നീ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ക്ഷീരകർഷക സെമിനാർ.ഉച്ചക്ക് 12മുതൽ നടക്കുന്ന ക്ഷീരസംഗമവും പൊതുസമ്മേളനവും
ക്ഷീര വികസന വകുപ്പ് -മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ,മിൽമ ചെയർപേർസൺ മണി വിശ്വനാഥ്,കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ആർ.സുന്ദരേശൻ,മിൽമ ഭരണ ‘സമിതി അംഗങ്ങളായ കെ ആർ മോഹനൻ പിള്ള,പി.ജി വാസുദേവൻഉണ്ണി,കളത്തിൽ ഗോപാലകൃഷ്ണപിള്ള,മെഹർ ഹമീദ്,വിവിധ ക്ഷീര സംഘം പ്രസിഡൻ്റുമാർ,സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുംചടങ്ങിൽ മികച്ച ക്ഷീര കർഷകർക്കും മികച്ച ക്ഷീര സംഘങ്ങൾക്കും അവാർഡുകൾ നൽകും