പി എം വിശ്വകർമയോജന പദ്ധതിയുടെ ഭാഗമായി കുണ്ടറയിൽ മൂന്നാംഘട്ട തയ്യൽ പരിശീലനം തുടങ്ങി

Advertisement

കുണ്ടറ: കേന്ദ്രസർക്കാരിൻ്റെ പി.എം വിശ്വകർമയോജന പദ്ധതിയുടെ ഭാഗമായി കുണ്ടറ ഐഎച്ച്ആർഡി കോളേജിൽ മൂന്നാംഘട്ട തയ്യൽ പരിശീലനം തുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പാൾ താര കെ.എസ് അദ്ധ്യക്ഷത വഹിച്ചു.പരിശീലനം പൂർത്തിയാക്കിയ  ട്രെയിനർമാർക്കുള്ള  സർട്ടിഫിക്കറ്റുകൾ  കുണ്ടറ എസ്എച്ച്ഒ അനിൽകുമാർ വിതരണം ചെയ്തു. 

ഗ്രാമപഞ്ചായത്തംഗം സുരഭി.എസ്, അദ്ധ്യാപകരായ സുജിത്ത്.എസ് വിജി ബാലകൃഷ്ണൻ, ബേസിൽ ഗോമസ്, ശ്രീലക്ഷമി എം.ആർ,  സുനിൽ സുലൈമാൻ എന്നിവർ പ്രസംഗിച്ചു. ആറുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പരിശീലന കാലയളവിൽ ദിവസേന 500 രൂപ സ്റ്റൈപ്പൻഡും പരിശീലനം പൂർത്തിയാക്കുന്നവർക്ക് 15,000 രൂപയുടെ ഉപകരണങ്ങളോ അത് വാങ്ങിക്കുന്നതിനുള്ള ഇ വൗച്ചറോ ലഭിക്കും. കൂടാതെ മൂന്ന് ലക്ഷം രൂപവരെയുള്ള ഈടില്ലാവായ്പ, ഉപകരങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ, ബ്രാൻ്റിംഗ് ഉൾപ്പെടെയുള്ള മാർക്കറ്റിംഗ് സഹായവും ലഭിക്കുമെന്ന് കോ ഓർഡിനേറ്റർ സുജിത്ത്.എസ് പറഞ്ഞു.

Advertisement