ജില്ലാ ക്ഷീര സംഗമം സമാപിച്ചു

Advertisement

ശാസ്താംകോട്ട:രണ്ട് ദിവസമായി പാതിരിക്കൽ ക്ഷീരസംഘത്തിൻ്റെ ആതിഥേയത്തിൽ ശൂരനാട് വടക്ക് പാറക്കടവിൽ നടന്നു വന്ന .രാവിലെ നടന്ന ക്ഷീര കർഷക സെമിനാറിന്റെ ഉത്ഘാടനം ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.സുന്ദരേശൻ നിർവഹിച്ചു.കമ്പലടി ക്ഷീര സംഘം പ്രസിഡന്റ്‌ അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു.തുടർന്നു നടന്ന ക്ഷീരകർഷകസംഗമവും പൊതുസമ്മേളനവും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് പദ്ധതികൾ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ)നിഷാ ബി.എസ് വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ,തിരുവനന്തപുരം മിൽക്ക് മാർക്കറ്റിംഗ് യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്,കേരളക്ഷീര കർഷക ക്ഷേമനിധി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ,തിരുവനന്തപുരം യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.ആർ മോഹനൻ പിള്ള,കളത്തിൽ ഗോപാലകൃഷ്ണപിള്ള,മഹർഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.ഉണ്ണികൃഷ്ണൻ(വെസ്റ്റ് കല്ലട), ആർ.ഗീത ( ശാസ്താംകോട്ട),ബിനു മംഗലത്ത് (പോരുവഴി),വത്സലകുമാരി (കുന്നത്തൂർ),വർഗീസ് തരകൻ (മൈനാഗപ്പള്ളി),ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഹരീഷ്,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അനില്‍.എസ് കല്ലേലിഭാഗം,കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജർ ഷൈൻ,ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.രതീഷ്,അംഗം വൈ.ഷാജഹാൻ എന്നിവർ സംസാരിച്ചു.ജില്ലയിലെ മികച്ച ക്ഷീര സംഘം (കൊട്ടറ),ഷാജി.വി.കാവേരി പുത്തൻകുളം (മികച്ച ക്ഷീരകർഷകൻ),പ്രസന്നകുമാരി ഉപാസന ചേത്തടി (മികച്ച ക്ഷീരകർഷക ),ശിവകുമാർ ആർപിഎൽ ബ്ലോക്ക് നമ്പർ 5 മണിയാർ (പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിലെ മികച്ച കർഷകൻ),മുഖത്തല (മികച്ച ബ്ലോക്ക് പഞ്ചായത്ത്),ചവറ പന്മന (മികച്ച ഗ്രാമപഞ്ചായത്ത്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.പാതിരിക്കൽ ക്ഷീരസംഘം പ്രസിഡൻ്റ് രാജേഷ് കുമാർ സ്വാഗതവും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.മഹേഷ് നാരായണൻ നന്ദിയും പറഞ്ഞു.

Advertisement