സിപിഎം കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പിരിച്ചു വിട്ടു

Advertisement

കരുനാഗപ്പള്ളി. കടുത്ത വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു.പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ ചേർന്ന നിലവിലെ ലോക്കൽ കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന
ഔദ്യോഗിക പാനലിന് ഭൂരിപക്ഷം ലഭിച്ചില്ല.ബദലായി വസന്തൻ പക്ഷം അവതരിപ്പിച്ച പാനലിനെ ഒൻപത് പേർ പിന്തുണച്ചു.ആറു പേർ മാത്രമാണ് ഔദ്യോഗിക വിഭാഗത്തിന് ഒപ്പം നിന്നത്.ഇരുവിഭാഗവും അവതരിപ്പിച്ച പാനലിൽ നിന്നും അനുരഞ്ജനം ഉണ്ടാക്കാനായി സൂസൻകോടി, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.ജയമോഹൻ, കെ.സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉപരികമ്മിറ്റി നേതാക്കൾ പങ്കെടുത്ത് യോഗം കൂടിയെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല.രൂക്ഷമായ വാക്കേറ്റം ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിലുണ്ടായി. തുടർന്ന് യോജിപ്പോടെ പാനൽ അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം പിരിച്ചു വിട്ടതായി കെ.സോമപ്രസാദ് സമ്മേളനത്തെ അറിയിക്കുകയായിരുന്നു.

പ്രതിനിധികളുടെ ചർച്ചയിലുടനീളം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ അതി രൂക്ഷവിമർശനം ഉയർന്നു. SFI നേതാവായ തന്നെ തഴഞ്ഞ് വിദ്യാധിരാജ കോളേജിലെ ABVP യൂണിറ്റ് സെക്രട്ടറിക്ക് പാർടി സ്കൂളിൽ നിയമനം നൽകിയെന്ന് പ്രതിനിധിയായി എത്തിയ വനിതാ നേതാവ് ആരോപിച്ചു.ഡിവൈഎഫ്ഐ കരുനാഗപ്പള്ളിയില്‍ ഇല്ലാതായി, നേതാക്കള്‍ സ്വന്തം കാര്യത്തിനും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി സ്ഥാപനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതായും ആക്ഷേപം വന്നു
നഗരസഭാ ഭരണത്തിലെ അഴിമതിക്കെതിരെയും ചെയർമാൻ കോട്ടയിൽ രാജുവിനെതിരെയും പ്രതിനിധികൾ വിമർശനം ഉയർത്തി.സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു.

Advertisement