പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Advertisement

ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂര്‍ ആക്കല്‍ ഇടവട്ടത്ത് വീട്ടില്‍ മുഹമ്മദ് ഷാ (23) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പൂയപ്പള്ളി സിഐ എസ്.ടി. ബിജു, എസ്ഐ രജനീഷ് മാധവന്‍, സിപിഒമാരായ മധു, ബിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയാല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.