ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും പമ്പാ ബസ് സര്‍വീസ് ആരംഭിച്ചു

Advertisement

ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും പമ്പാ ബസ് സര്‍വീസ് ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴിന് ക്ഷേ്ത്ര നടയില്‍ നിന്നും കോവൂര്‍ കതുഞ്ഞുമോന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് കാലത്ത് മുടങ്ങിയ ബസ് സര്‍വീസ് ക്ഷേത്ര ഉപദേശക സമിതിയുടെ ശ്രമഫലമായാണ് ആരംഭിച്ചത്. മേല്‍ശാന്തി ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. ഉപദേശക സമിതി പ്രസിഡന്‌റ് കെ പി അജിതകുമാര്‍,സെക്രട്ടരി കേരളാ ശശികുമാര്‍, വൈസ് പ്രസിഡന്‌റ് രാധാകൃഷ്ണപിള്ള, എടിഒ അബ്ദുള്‍ ലത്തീഫ്,മുന്‍ ഉപദേശക സമിതി പ്രസിഡന്‌റ് ആര്‍ രാജേന്ദ്രന്‍പിള്ള, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement