നക്ഷത്രവേരുകള്‍പ്രകാശനം ചെയ്തു

Advertisement

ശൂരനാട്. യുവകഥാകാരി വിഎസ് വിജയലക്ഷ്മിയുടെ നക്ഷത്രവേരുകള്‍ എന്ന കഥാസമാഹാരം ശൂരനാട് മില്ലത്ത്കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. പുകസ സംസ്ഥാന സെക്രട്ടറി വിഎസ് ബിന്ദു തിരക്കഥാകൃത്ത് ലാല്‍ജി കാട്ടിപ്പറമ്പന് ആദ്യകോപ്പി കൈമാറി. സൈന്ധവ ബുക്സ് ഡയറക്ടര്‍ കെജി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ വി വിജയകുമാര്‍ പുസ്തകപരിചയം നടത്തി. എഴുത്തുകാരായ വിമല്‍റോയ്,രജനി ആത്മജ, മുന്‍ സെനറ്റ് അംഗങ്ങളായ എ.അരുണ്‍കുമാര്‍,സുഹൈല്‍ അന്‍സാരി,മില്ലത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിഎസ് ബിന്ദുകുമാരി എന്നിവര്‍ പ്രസംഗിച്ചു.