മുന്‍വിരോധം: യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിലായി. തൃക്കോവില്‍വട്ടം ചേരിക്കോണത്ത് ചിറയില്‍ വീട്ടില്‍ മുനീര്‍ (37), വടക്കേവിള പള്ളിമുക്കില്‍ കൊച്ചുകാവഴികത്ത് വീട്ടില്‍ അബ്ദുള്‍ സലീം (37) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. തഴുത്തല പുതുച്ചിറ വയലിന് സമീപത്തായിരുന്നു സംഭവം.
നിസാമദ്ദീന്‍ എന്നയാളെ പ്രതികള്‍ മുന്‍വിരോധത്താല്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. മുനീറിനെതിരെ നിരവധി ലഹരി കേസുകള്‍ നിലവിലുണ്ട്. കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ സുനിലിന്റെ നേതൃത്വത്തില്‍ സിപിഒമാരായ പ്രശാന്ത്, പ്രവീണ്‍ചന്ദ്, സന്തോഷ്, ശംഭു, ഷെഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement