ഭരണിക്കാവ് സിഗ്നല്‍ ഇന്ന് ഉദ്ഘാടനം,പക്ഷേ

Advertisement

ശാസ്താംകോട്ട. ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ഭരണിക്കാവ് സിഗ്നല്‍ ഇന്ന് ഉ്ദഘാടനം ചെയ്യും.പഞ്ചായത്തിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഇന്ന് രാവിലെ പത്തിന് സിഗ്നലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

വര്‍ഷങ്ങള്‍ മുമ്പ് ഉദ്ഘാടനം ചെയ്തതിനെത്തുടര്‍ന്ന് ുണ്ടായ അപകട മരണത്തെത്തുടര്‍ന്നാണ് സിഗ്നല്‍ നിര്‍ത്തിവച്ചത്. കുന്നത്തൂരിന്‍റെ സിരാകേന്ദ്രമായ ഏറ്റവും തിരക്കുള്ള ഭരണിക്കാവില്‍ സിഗ്നല്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെങ്കിലും പ്രശ്നങ്ങള്പ‍ഠിച്ച് പരിഹാരം കാണാന്‍ അധികൃതര്‍ മടിച്ചാല്‍ കൂടുതല്‍ കുഴപ്പമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. നിലവില്‍ പൊലീസിന്‍റെ കൂടി സഹായം ലഭിക്കുന്നുണ്ട്. അത് കുറേ കാലത്തേക്ക് തുടരണം, സിഗ്നല്‍ കൗണ്ട് ഡൗണ്‍ അത്യാവശ്യമായും വേണം. വേണ്ടത്ര വീതിയില്ലാത്തതിനാല്‍ ഒരു വശത്തേക്കു പോകേണ്ടവര്‍ക്ക് മറ്റൊരു വരിയായി മാറി കാത്തുനില്‍ക്കാനാവാത്തത് പ്രശ്നമാണ്. അതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് നോക്കണം.

സിഗ്നല്‍ ഉണ്ടെന്ന് അറിയാതെ വന്നുകയറുന്നവരെ നിയന്ത്രിക്കണം. ഇരുചക്രവാഹനങ്ങള്‍ വലിയവാഹനത്തിന് അടിപ്പെടാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി അപകട സാധ്യത പഠിച്ച് പരിഹാരം തേടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറേ നാളേക്ക് വേണ്ടിവരും.

ബസ് ബേ കൃത്യമായി പാലിക്കുന്നില്ല. ബസ് സ്റ്റാന്‍ഡുവഴി ബസുകളെ കയറ്റിവിടുന്നത് നഗരഹൃദയത്തിലെ തിരക്കു കുറയ്ക്കും. സ്റ്റാന്‍ഡ് നന്നാക്കണം. ബൈ പാസ് ആയി ഉപയോഗിക്കാവുന്ന റോഡുകളെല്ലാം വീതികൂട്ടി നന്നാക്കി നഗരഹൃദയത്തിലെ തിരക്കു കുറയ്ക്കണം.