ശാസ്താംകോട്ട കോളേജ് വജ്ര ജൂബിലി ആഘോഷം;കുമ്പളത്ത് ശങ്കുപ്പിള്ള സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച ദീപശിഖാറാലിക്ക് വരവേല്പ്

Advertisement

ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോളേജ് സ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ള സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ റാലി ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. പന്മന ആശ്രമം മഠാധിപതി കൃഷ്ണമയാനന്ദ തീർത്ഥപാദ സ്വാമികൾ ആശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ദീപശിഖയിലേക്ക് ദീപം പകർന്നു.

ആശ്രമത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം പുത്തൻചന്ത,ചേന്നങ്കര,പടപ്പനാൽ, ആഞ്ഞിലിമൂട് വഴി ശാസ്താംകോട്ട ടൗണിൽ എത്തുകയും തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോളേജ് അങ്കണത്തിലെ കെടാവിളക്കിൽ ദീപം പകരുകയും ചെയ്തു.കോളേജിലെ കായിക താരങ്ങൾ,എൻസിസി കേഡറ്റുകൾ എന്നിവർ റാലിയിൽ പങ്കാളികളായി.ആശ്രമ ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.സി പ്രകാശ്,ആർ.അരുൺകുമാർ,ലെജിത്ത് വി.എസ്,ഡോ.അജേഷ്.എസ്.ആർ,ഡോ ടി.മധു,ഡോ.ആശ രാധാകൃഷ്ണൻ,ഡോ.ജയന്തി.എസ്, ശ്രീജ.ആർ,അധ്യാപക അനധ്യാപക ജീവനക്കാർ,പൂർവ്വ അധ്യാപകർ, ആഘോഷവുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികളുടെ ചെയർമാൻമാർ, കൺവീനർമാർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement