കിടങ്ങയം കന്നിമേൽ എൻഎസ്എസ്കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു

Advertisement

ശൂരനാട്:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ പരിധിയിൽ ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 5763 ആം നമ്പർ മന്നം സ്മാരക എൻഎസ്എസ് കരയോഗത്തിന് വേണ്ടി പുതുതായി പണികഴിപ്പിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ജ്യോതിയിൽ രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.ബിഡിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.ആരതി എം.വിയെ ഉപഹാരം നൽകി അനുമോദിച്ചു.പുതിയ മന്ദിരങ്ങൾക്ക് യൂണിയനിൽ നിന്നും നൽകിവരുന്ന ഗ്രാന്റ് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു കരയോഗം പ്രസിഡന്റ് ജ്യോതിയിൽ രാധാകൃഷ്ണപിള്ളയ്ക്ക് കൈമാറി.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ഭരണസമിതി അംഗങ്ങളായ എൻ.രാമൻപിള്ള,പി.കെ ഹരികൃഷ്ണൻ,എൻഎസ്എസ് പ്രതിനിധി സഭാംഗം എ.വി ശശിധരകുറുപ്പ്,കെ.പി സുരേഷ് കുമാർ,വേണുഗോപാൽ. എസ്‌,വനിതാ യൂണിയൻ സെക്രട്ടറി എൻ.പ്രീത,എംഎസ്എസ്എസ്
കോർഡിനേറ്റർ പ്രമീളകുമാരി, കരയോഗം ട്രഷറർ ബാലചന്ദ്രൻ പിള്ള.സി,വനിതാ സമാജം പ്രസിഡന്റ് ഹൃദ്യ രാജ്,സെക്രട്ടറി ജിഷ ബിന്ദു എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി മാമ്പിയിൽ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് കിടങ്ങയം സോമൻ നന്ദിയും പറഞ്ഞു.

Advertisement