യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി പണവും ഫോണും കവര്‍ന്ന സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Advertisement

പുനലൂര്‍: യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി അഞ്ചര ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പന്മന സ്വദേശി ശ്രീകുമാര്‍ (38), നാലുകോടി സ്വദേശി ജിതിന്‍ തോമസ് (40) എന്നിവരാണ് അറസ്റ്റിലായത്. മാവേലിക്കര ചെട്ടിക്കുളങ്ങര കാര്‍ത്തികയില്‍ ഗിരീഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളുടെ പണം അപഹരിക്കുകയും ചെയ്തു. പുനലൂര്‍ ചെമ്മന്തൂരിലായിരുന്നു സംഭവം. സംഭവത്തില്‍ കാവാലം സ്വദേശിനി കുഞ്ഞുമോള്‍, വെമ്പായം സ്വദേശി നിജാസ് എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പിടിയിലായവര്‍ നിരവധി മോഷണക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Advertisement